Thursday, October 25, 2007

കഴുത

വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് നടക്കുകയായിരുന്നു ബാന്ദാ സിംഗ്. പെട്ടന്നാണ് അദ്ദേഹം‍ ആ ചുവരെഴുത്ത് കണ്ടത്. അതില്‍ ഇപ്രകാരം എഴുതിയിരുന്നു

“ യേ പഠ്നേവാലാ ഗദാ ഹെ...!“ [ ഇത് വായിക്കുന്നവനാരോ അവന്‍ കഴുതയാണ്....!].

ഇത് വായിച്ച ബാന്ദാ സിംഗിന് ദേഷ്യം വന്നു. അദ്ദേഹം അവിടെത്തന്നെ നിന്നു കൊണ്ട് ചിന്തയിലാണ്ടു...

“ഹും.... മനുഷ്യനെ അപമാനിക്കുന്നോ... എന്താണ് ഇതിനൊരു പ്രതിവിധി...?“

കുറച്ച് നേരത്തേ ആലോചനയ്ക്ക് നേരം എന്തോ ഉപായം കിട്ടിയ സന്തോഷത്തില്‍ വേഗത്തില്‍ നടന്നു പോയി. അല്‍പ്പസമയത്തിനു ശേഷം പെയിന്റും ബ്രഷുമായി എത്തിയ ബാന്ദാ ആ ചുമരെഴുത്ത് ഇപ്രകാരം മാറ്റിയെഴുതി

“യേ ലിഖ്നേവാലാ ഗദാ ഹെ...!“ [ ഇതെഴുതിയവന്‍ കഴുതയാണ്...!]

40 comments:

സഹയാത്രികന്‍ said...

കഴുത.

ഈ മെയില്‍ വഴി ലഭിച്ച ഒരു സര്‍ദാര്‍ജി ഫലിതം.

വാല്‍മീകി said...

ഈ പോസ്റ്റ് എഴുതിയവന്‍ അല്ലല്ലോ.

Manju said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

SAJAN | സാജന്‍ said...

കേട്ടിട്ടുണ്ടായിരുന്നു എങ്കിലും ചിരിക്കാനുള്ള വകയുണ്ട് :)

തെന്നാലിരാമന്‍‍ said...

ഈ പോസ്റ്റ്‌ എഴുതിയവന്‍ സഹയാത്രികനാണ്‌...:-)
കേട്ടതാണെങ്കിലും ഒന്നൂടെ ചിരിച്ചു...:-)

Priya Unnikrishnan said...

കൊള്ളാല്ലോ സഹയാത്രികാ

മയൂര said...

സഹയാത്രികാ,കഴുത [ഇടയ്ക്ക് കോമയുണ്ട്;)] രസിച്ചു:)

ശ്രീ said...

ഡൌട്ട് ഡൌട്ട്!!!

ഈ പോസ്റ്റെഴുതുയവനെന്നാണോ സഹയാത്രികാ ഉദ്ദേശ്ശിച്ചത്?

(മറുപടി വേണ്ട, ഞാന്‍ നോക്കില്ല)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പോസ്റ്റിന്റെ ഹെഡ്ഡിങ് തന്നെ അങ്ങനെയാക്കുന്നതായിരുന്നു നല്ലത്.

Meenakshi said...

കൊള്ളാം നന്നായിരിക്കുന്നു. സര്‍ദാര്‍ജി ഫലിതങ്ങള്‍ ഇനിയും Publish ചെയ്യുക

പ്രയാസി said...

“ചാത്തന്‍ കാ കമന്റു മേം മേം ഏക് അടിവര ഇട്ടു ഹൈ..ഹൂം..”

അലൈപായുതേ = ബാന്ദാസിംഗ്..! ഇങ്ങനെയായാലും എനിക്കു വിരോധമില്ലാ..;)

സഹയാത്രികന്‍ said...

ഹ ഹ ഹ... ബൂലോക സുഹൃത്തുക്കളേ...എല്ലാവര്‍ക്കും നന്ദി...
ഇത് പബ്ലിഷ്ചെയ്തപ്പോഴേ അറിയായിരുന്നു കിട്ടാവുന്ന സ്പീഡില്‍ ഓടിവന്ന് തല്ലുമെന്ന്...

:)

ശ്രീഹരി::Sreehari said...

എസ്,കെയൂടെ ഗൊറില്ലയെക്കുറിച്ചുള്ള ഒരു പാഠം ക്ലാസില്‍ പഠിപ്പിച്ചപ്പോ, കുരങ്ങ് പച്ചക്കായ തിന്നുമോ എന്ന് സംശയം ചോദിച്ചത് ഇപ്പടീ - " പച്ചക്കായ തിന്നോ, കൊരങ്ങ്‌ മാഷേ?"

മയൂരയുടെ കമന്റ് അതു പോലെ ആണല്ലോ.. ;)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

മുരളി മേനോന്‍ (Murali Menon) said...

:)

ഹരിശ്രീ (ശ്യാം) said...

ഇതു വായിക്കുന്നവന്‍ കഴുതയാണെന്നു സഹയാത്രികന്‍ പറഞ്ഞതാരും കണ്ടില്ലേ? . അപ്പൊ ഇവിടെ കമന്റ്‌ ഇട്ടവരും കഴുതകള്‍. ( ഞാന്‍ ഇതു വായിച്ചുമില്ല. ഇവിടെ കമന്റിയുമില്ല. ) :-)

എന്റെ ഉപാസന said...

സഹാ,
ചിരിച്ചൂലോ. പിന്നെ മജ്ഞു ഇവിടെം എത്തീലോ. ജയകേരളം തരക്കേടില്ല
:)
ഉപാസന

സഹയാത്രികന്‍ said...

ശ്രീഹരി മാഷേ... മയൂരാ ജി കിട്ടിയ ചാന്‍സില്‍ ഗോളടിച്ചതാ... പോസ്റ്റ് മാറി... സെല്‍ഫ് ഗോളായി... ആ കോമ പണി പറ്റിച്ചു.

:)

ശ്യാം ജി... ഞാനങ്ങനെ പറഞ്ഞട്ടില്ല... നിങ്ങളങ്ങനെ വായിച്ചിട്ടില്ല... [ വെറുതേ തല്ലു കൊള്ളിച്ചൂളോട്ടോ..]

ജിഹേഷ് ജി, മുരളിയേട്ടാ, ഉപാസനേ... ഡാങ്ക്സ് :)

മന്‍സുര്‍ said...

സഹയാത്രികജീ...

മാഫ്‌ കീജിയേ... മേ നെ കുജ്‌ബീ യഹാം നഹി പട...
മെ നെ ഗദ നഹീ ഹും.....

ക്യാ ബോല്‍ത്തി തൂ....മല്‍യാലം മാലും നഹി സാബ്‌.....

നന്‍മകള്‍ നേരുന്നു

കുറുമാന്‍ said...

പാവം സര്‍ദാര്‍ജികള്‍ - നമ്പൂതിരിയേക്കാള്‍ കേമനാ എന്നാലും :)

ഹരിശ്രീ said...

സഹയാത്രികാ,
സൂപ്പര്‍ ആയിട്ടുണ്ട്

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

സു | Su said...

തിരുത്തിയത് നന്നായി. അല്ലെങ്കില്‍ ഞാന്‍ ആരായേനെ. ;)

ദ്രൗപദി said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

മന്‍സൂര്‍ജി... ശുക്രാന്‍ :)
കുറുമാന്‍ ജി... ഡങ്ക്സ് :)
ഹരിശ്രീ... നന്ദി :)
സൂവേച്ച്യേ... ഹ ഹ ഹ... അതേയതേ... :)
ദൌപതി ...നന്ദി :)
ഹരികുമാരേട്ടാ....നോക്കി..:)

ധ്വനി said...

ഹഹ!! കിടു!!

ഈ തിരുത്തല്‍ കഴിഞ്ഞുടന്‍ തന്നെ ഒരു തത്തയേയും തോളില്‍ വച്ചു ബന്ദാ മാര്‍ക്കറ്റില്‍ പോയി.
വഴിപോക്കന്‍: കിധര്‍ സേ ലായാ?(എവിടുന്നു കൊണ്ടുവരുന്നു?)
തത്ത: പഞ്ചാബ് സേ!! (പഞ്ചാബില്‍ നിന്ന്!)

അപ്പു said...

ha..ha..ha..

സഹയാത്രികന്‍ said...

ധ്വനി അത് കലക്കി...
അപ്പ്വേട്ടാ... :)

Typist | എഴുത്തുകാരി said...

സര്‍ദാര്‍ജി ഫലിതങ്ങള്‍ സ്റ്റോക്കുള്ളിടത്തോളം
പോന്നോട്ടെ.

സഹയാത്രികന്‍ said...

എഴുത്തുകാരി... സന്തോഷം ... അങ്ങനെത്തന്നെ ആയിക്കോട്ടേ... :)

Geetha geethikal said...

സറ്ദാര്‍ജിക്ക്‌ ഇത്തിരി ചമ്മല്‍ തോന്നിയെങ്കിലും വഴിപോക്കന്‍ കേള്‍ക്കാപ്പുറത്തായി എന്നുറപ്പു വരുത്തിയ ശേഷം തത്തയോട്‌ ചോദിച്ചു:
തൂ കിസ് സേ ബോല്‍നാ പഠി?
തത്ത: തുമാരി ബാപ് സേ.


ചിരിപ്പിച്ച്‌ ആയുസ്സ്‌ കൂട്ടിയതിന് നന്ദി, സഹയാത്രികാ.
ഇനിയും വേണം ഇതുപോലത്തെ ഫലിതങ്ങള്‍

ഗീതാഗീതികള്‍ said...

ഹിന്ദി ഗ്രാമ്മറ് അറിഞ്ഞുകൂട കേട്ടോ.
തുമാരാ ബാപ് എന്നതാണൊ ശരി?

സഹയാത്രികന്‍ said...

ചേച്ച്യേ..നന്ദി...
ഗ്രാമറ്കള് യെന്തിരായാലും അര്‍ത്ഥങ്ങള് മനസ്സിലായി...
:)

വേണു venu said...

അയ്യോ സഹയാത്രിക ഇങ്ങേരൊരു പാവമാ.
ഇന്നാളൊരു ദിവസം ട്രയിനിലെ ടൊയിലെറ്റില്‍ നിന്നും ഇറങ്ങി വന്നു് റ്റി.റ്റി യോടു പറഞ്ഞു, അകത്തൊരുത്തന്‍‍ റ്റിക്കറ്റെടുക്കാതെ ഒളിച്ചിരിപ്പുണ്ടെന്നു്. ടൊയിലെറ്റിന്‍റെ കതകു തുറന്നുടനെ തന്നെ കള്ളനെ കണ്ട സര്‍ദാര്‍‍റ്റി.റ്റി., മറ്റേ സര്‍ദാറിനോടു പറഞ്ഞു. അരേ ച്ഛോടോ യാര്‍‍,ഓ ഭി ഹമരാ ബിരാദിരി ഹൈ.(വിട്ടേരടാ ദുഷ്ടാ, അവനും നമ്മടെ ജാതിയല്ലേടാ):)

ഗീതാഗീതികള്‍ said...

മനസ്സിലായി.. സഹയാത്രികന്‍ തിരോന്തരത്തുകാരനാണല്ലേ?
അങ് ദുബായീല് എന്തരപ്പീ ജ്വാലി?


അപ്പോ വേണു, കള്ളന്‍ ഒളിച്ചിരുന്ന ടൊയിലറ്റിലാണോ സര്‍ദാര്‍ജി കയറിയത്‌?
വേണുവിന്റെ ഭാഗ്യം അയാള്‍ ജീവനും കൊണ്ട്‌ തിരിച്ചിറങ്ങിയത്‌...

സഹയാത്രികന്‍ said...

വേണുവേട്ടാ... ഹ ഹ ഹ...

ഗീതേച്ച്യേ... തെറ്റീലോ... ഞാന്‍ തിരുവനന്തപുരത്തുകാരനല്ല...[ പ്രൊഫലിലുണ്ട് ]
ഇവിടെ ചില ഡിസ്പ്ലേ സ്റ്റാന്‍ഡുകളുടേയും മറ്റും 3 ഡി വരച്ച് കൊടുത്ത് ജീവിക്കണൂ.

:)

അലി said...

ഇനി വീണ്ടും പെയിന്റും ബ്രഷുമായി വന്ന് കമന്റ്റെഴുതിയവന്‍ എന്നു തിരുത്തുമോ..?

കുഞ്ഞന്‍ said...

അല്ലയൊ സഹ....

ആത്മ പ്രശംസ എനിക്കിഷ്ടായി പിന്നെ ചങ്കൂറ്റവും..!

സഹയാത്രികന്‍ said...

അലിമാഷേ..ഇല്ലില്ല... അതെഴുതിയവന്‍ തന്നേ... ഹ ഹ ഹ...നന്ദി

ഹ ഹ ഹ...കുഞ്ഞേട്ടാ... കണ്ട് പിടിച്ചല്ലേ.... ഡാങ്ക്സ്