Friday, December 28, 2007

ഇടവേളയും ആശംസയും

പ്രിയപ്പെട്ട ബൂലോഗ സുഹൃത്തുക്കളേ...,

ജോലിത്തിരക്കും, ചില പ്രത്യേക സാഹചര്യങ്ങളും കാരണം അല്‍പ്പം ഇടവേള വേണ്ടി വന്നു... കുറച്ച് കാലമായി ബൂലോഗത്ത് വന്നൊന്ന് എത്തി നോക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് വരെ ഈ ഇടവേള തുടരേണ്ടതായും വരുന്നു. ആയതിനാല്‍ ഈയുള്ളവന്‍ ബൂലോഗത്ത് നിന്നും തത്ക്കാലത്തേയ്ക്ക് വിരമിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന പക്ഷം വീണ്ടും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ സഹയാത്രികന്‍ തത്ക്കാലത്തേയ്ക്ക് വിടവാങ്ങുന്നു.

ഈ പുതുവര്‍ഷം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍ക്കട്ടേ എന്ന് പ്രാത്ഥിച്ച് കൊണ്ട്....




സ്നേഹപൂര്‍വ്വം
സഹയാത്രികന്‍.

Monday, November 12, 2007

വിവരം കെട്ടവന്‍...!

ജോലിയില്‍ തെറ്റുകള്‍ സംഭവിച്ചതിന് മാനേജര്‍ തന്റെ ജോലിക്കാരനെ ഘോരഘോരം ശാസിച്ച് കൊണ്ടിരിക്കുകയായിരുന്നു. എല്ലാം കേട്ട് കൊണ്ട് തലകുനിച്ച് ജോലിക്കാരനും.

മാനേജര്‍ : “നിങ്ങളെന്താ ഈ കാണിച്ച് വച്ചിരിക്കുന്നത്... ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലിരിക്കുമ്പോള്‍ അതിന്റേതായ ഉത്തരാവാദിത്വം കാണിക്കണം.എന്നെ പറ്റി നിങ്ങളെന്താ കരുതിയിരിക്കുന്നത്...?“

ജോലിക്കാരന്‍ ആ നില്‍പ്പ് തുടര്‍ന്നു

മാനേജര്‍ : “നിങ്ങളീ ലോകത്തെ ഏറ്റവും വിവരംകെട്ടവനെ കണ്ടിട്ടുണ്ടോ...?“

ജോലിക്കാരന്‍ ( തലകുനിച്ച് നിന്നു കൊണ്ട് തന്നെ ) : “ഇല്ല സാര്‍...“

മാനേജര്‍ : “നിങ്ങളെന്താ താഴേയ്ക്ക് നോക്കുന്നത്... ? എന്റെ നേരെ നോക്കൂ....!“


( ഇന്ന് ഈ മെയില്‍ വഴി ലഭിച്ചതില്‍ നിന്നും.)

Thursday, October 25, 2007

കഴുത

വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് നടക്കുകയായിരുന്നു ബാന്ദാ സിംഗ്. പെട്ടന്നാണ് അദ്ദേഹം‍ ആ ചുവരെഴുത്ത് കണ്ടത്. അതില്‍ ഇപ്രകാരം എഴുതിയിരുന്നു

“ യേ പഠ്നേവാലാ ഗദാ ഹെ...!“ [ ഇത് വായിക്കുന്നവനാരോ അവന്‍ കഴുതയാണ്....!].

ഇത് വായിച്ച ബാന്ദാ സിംഗിന് ദേഷ്യം വന്നു. അദ്ദേഹം അവിടെത്തന്നെ നിന്നു കൊണ്ട് ചിന്തയിലാണ്ടു...

“ഹും.... മനുഷ്യനെ അപമാനിക്കുന്നോ... എന്താണ് ഇതിനൊരു പ്രതിവിധി...?“

കുറച്ച് നേരത്തേ ആലോചനയ്ക്ക് നേരം എന്തോ ഉപായം കിട്ടിയ സന്തോഷത്തില്‍ വേഗത്തില്‍ നടന്നു പോയി. അല്‍പ്പസമയത്തിനു ശേഷം പെയിന്റും ബ്രഷുമായി എത്തിയ ബാന്ദാ ആ ചുമരെഴുത്ത് ഇപ്രകാരം മാറ്റിയെഴുതി

“യേ ലിഖ്നേവാലാ ഗദാ ഹെ...!“ [ ഇതെഴുതിയവന്‍ കഴുതയാണ്...!]

Wednesday, October 24, 2007

പേടി...!

ഒരു ദിവസത്തിന്റെ പ്രാരാബ്ധങ്ങളും, പ്രശ്നങ്ങളും മറന്ന് അവളുറങ്ങുകയായിരുന്നു....

ആ ഉറക്കത്തിന്റെ സൈഡ് ഇഫക്ട് ആയ ഒരു സ്വപ്നം കണ്ട അവള്‍ ചാടിയെണീറ്റ് അടുത്ത് കിടന്നിരുന്ന തന്റെ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു...

“ ആകെ പ്രശ്നായി.... വേഗം എണീറ്റ് പോകൂ എന്റെ ഭര്‍ത്താവ് വന്നു... കണ്ടാല്‍ കുഴപ്പാവും...”

ഇത് കേട്ടെണീറ്റ ഭര്‍ത്താവ് ഒട്ടും സമയം കളയാതെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടെടുത്തിട്ട് പോകാനൊരുങ്ങി....

പോകുന്നതിന് മുമ്പ് തിരിഞ്ഞു നോക്കിയ ഭര്‍ത്താവ് ബെഡ് ലാമ്പിന്റെ വെളിച്ചത്തില്‍ തന്റെ ഭാര്യയെ തിരിച്ചറിഞ്ഞു.

ഒരു ദീര്‍ഘനിശ്വാസം വിട്ട് കൊണ്ട് ഭര്‍ത്താവ് പറഞ്ഞു...,

“ ഹൊ... നീയായിരുന്നോ...... വെറുതേ മനുഷ്യനെ പേടിപ്പിക്കാനായിട്ട്...!

ഞാന്‍ കരുതി..........“

പിന്നീട് അവര്‍ പരസ്പരം മിണ്ടിയില്ല. ബെഡ് ലാമ്പ് അണഞ്ഞു.


ആശയത്തിന് കടപ്പാട് : എന്റെ സുഹൃത്തിനും അദ്ദേഹത്തിന് ഇത് ഈ മെയില്‍ അയച്ച ദേഹത്തിനും.

Thursday, October 11, 2007

ഇങ്ങനെ ആയാലോ..? - 2

എല്ലാര്‍ക്കും സഹയാത്രികന്റെ പെരുന്നാ‍ളാശംസകള്‍....




വീണ്ടും ചില തലക്കെട്ടുകള്‍ നവീകരിച്ച് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.


ഒരു പതിനൊന്നെണ്ണം കൂടി. നോക്കൂ....


ശ്രദ്ധിക്കുക : ആരുടേയും ബ്ലോഗിനെ അല്ലെങ്കില്‍ ബ്ലോഗറെത്തന്നെ ഉയര്‍ത്തിക്കാട്ടാനോ...താഴ്ത്തിക്കെട്ടാനോ ഉള്ള ഒരു ശ്രമമില്ല.





പാപ്പരാസി - പാപ്പരാസി




പോസിറ്റീവ് തിങ്കിങ്ങ് - ബാജി ഓടംവേലി




ഋതുഭേദങ്ങള്‍ - മയൂര




വെള്ളെഴുത്ത് - വെള്ളെഴുത്ത്




വേണൂവിന്റെ കഥകള്‍ - വേണു




ചന്ദ്രകാന്തം - ചന്ദ്രകാന്തം




ചോപ്പ് - ചോപ്പ്




എന്റെ ഉപാസന - സുനില്‍ (ഉപാസന)




കരിങ്കല്ല് - സന്ദീപ്




കുറിപ്പുകള്‍ - ബാജി ഓടംവേലി


ഇവ നിങ്ങള്‍ക്ക് സ്വന്തം... ആവശ്യമെങ്കില്‍ എടുക്കാം...

Friday, October 5, 2007

ഇങ്ങനെ ആയാലോ...?

ബൂലോക സുഹൃത്തുക്കളേ...

ചില ബ്ലോഗുകളുടെ പേരുകള്‍ വളരെ ആകര്‍ഷിച്ചു... അവയുടെ തലക്കെട്ടുകള്‍ ഇങ്ങനെ ആയാലോ എന്നൊരു ചിന്ത... ( ഇപ്പൊ തല്ലുകൊള്ളുമോ എന്നും...)!

ചില ബ്ലോഗുകളുടെ തലക്കെട്ടുകള്‍ക്ക് അല്‍പ്പംകൂടി നിറം കൊടുക്കാന്‍ ഒരു ശ്രമം...തല‍ക്കെട്ടുകളില്ല അതിന്റെ ഉള്ളടക്കത്തിലാണു പ്രാധാന്യം എന്നറിയാം എങ്കിലും...

ബ്ലോഗുകളുടെ തലക്കെട്ടുകളോ... അതിലെ വാചകങ്ങളോ ഒന്നും മാറ്റം വരുത്തിയിട്ടില്ല... ചിലതില്‍ ആ വാചകങ്ങള്‍ എഴുതാന്‍ പറ്റാതെ വന്നിട്ടുണ്ട് ( ശ്രീ അത് മുഴുവന്‍ കൊള്ളില്ലാട്ടോ... അതോണ്ടാണു എഴുതാതെ വിട്ടത്... )

ആരോടും കാലേകൂട്ടി അനുവാദം വാങ്ങിയിട്ടില്ല എന്ന ഒരു തെറ്റ് എന്റെ ഭാഗത്തുണ്ട്... അത് നിങ്ങള്‍ സദയം ക്ഷമിക്കും എന്ന ഒരു പ്രതീക്ഷയോടെ ഞാന്‍ ഇത് പ്രസിദ്ധീകരിക്കുന്നു.

ശ്രദ്ധിക്കുക : ആരുടേയും ബ്ലോഗിനെ അല്ലെങ്കില്‍ ബ്ലോഗറെത്തന്നെ ഉയര്‍ത്തിക്കാട്ടാനോ...താഴ്ത്തിക്കെട്ടാനോ ഉള്ള ഒരു ശ്രമമില്ല. കൂടുതല്‍ പരിചയമുള്ള ചിലത് തിരഞ്ഞെടുത്തു എന്ന് മാത്രം... തെറ്റെങ്കില്‍ പൊറുക്കുക.





എഴുത്തോല - എഴുത്തുകാരി




നിറങ്ങള്‍ - പി. ആര്‍.



തെന്നാലിക്കഥകള്‍ - തെന്നാലിരാമന്‍



ഊഞ്ഞാല്‍ - അപ്പു



പ്രേതങ്ങള്‍ക്കായ് - ജോസ്മോന്‍ വാഴയില്‍



സൂര്യഗായത്രി - സൂ



കുഞ്ഞന്‍സ് ലോകം - കുഞ്ഞന്‍



നീര്‍മിഴിപ്പൂക്കള്‍ - ശ്രീ



കുട്ടിച്ചാത്തവിലാസങ്ങള്‍ - കുട്ടിച്ചാത്തന്‍



നിഷ്ക്കളങ്കന്‍ - നിഷ്ക്കളങ്കന്‍


തെറ്റെങ്കില്‍ പൊറുക്കുക.... ആവശ്യമെങ്കില്‍ എടുക്കുക

Saturday, September 29, 2007

കുടജാദ്രിയില്‍...


"കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി...

ഗുണദായിനി സര്‍വ്വശുഭകാരിണി... "

' നീലക്കടമ്പ് ' എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം നിങ്ങള്‍ക്കായ് വീണ്ടും... ദാസേട്ടനും ചിത്രയും ഒരുമിച്ച് പാടിയിരിക്കുന്നു... !

കഴിഞ്ഞ പരീക്ഷണത്തിന്റെ കൂടെ ഒരു എക്സ്ട്രാ പരീക്ഷണം കൂടി ഉണ്ട്... അവസാന ഭാഗത്ത്...

എന്റെ ഇഷ്ട സംഗീതസവിധായകരിലൊരാളായ രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും തനിയേ ആലപിച്ച ഈ ഗാനം... മിക്സ് ചെയ്ത് ഒരു യുഗ്മഗാനമാക്കി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ഗാനരചന ആരാണെന്നറിയില്ല... അറിയാവുന്നവര്‍ ഒന്നു കമന്റിയാല്‍ കൊള്ളാമായിരുന്നു.

കേട്ട് അഭിപ്രായമറിയിക്കുമല്ലോ...

Friday, September 28, 2007

ഒരു നറു പുഷ്പമായ്...

ഒരു പരീക്ഷണം കൂടി.


"ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം....

ഒരു മഞ്ചുഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന നിനവുകളാരെയോര്‍ത്താവാം.... "

'മേഘമല്‍ഹാര്‍' എന്ന ചിത്രത്തിലെ ദാസേട്ടനും, ചിത്രയും തനിയെ തനിയെ ആലപിച്ച ഈ ഗാനം മിക്സ് ചെയ്ത് ഒരു ഡ്യൂയറ്റാക്കി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു... പ്രണയത്തെ പ്രണയിക്കുന്ന എല്ലാവര്‍ക്കുമായ്....

ഗാനരചന ഓ.എന്‍.വി. സാറും, സംഗീത സംവിധാനം രമേഷ് നാരായണും നിര്‍വഹിച്ചിരിക്കുന്നു. ആലാപനം യേശുദാസും ചിത്രയും ചേര്‍ന്ന്...

കൂട്ടിയിണക്കിയത് സഹയാത്രികന്‍.

കേട്ട് അഭിപ്രായമറിയിക്കുമല്ലോ...

ഈ ഗാനം പോസ്റ്റ് ചെയ്യാന്‍ ഇടയാക്കിയ ' ഇനിയുമുറങ്ങാത്ത മേഘമല്‍ഹാര്‍ ' എന്ന ദൃശ്യന്‍ മാഷുടെ പോസ്റ്റിനു പ്രത്യേകം നന്ദി പറയുന്നു


Wednesday, September 26, 2007

സുഹൃത്ത്

നമസ്ക്കാരം,
ഒരു പുതിയ സംരംഭം... ഞാന്‍ ഈ-മെയിലിലൂടെയും മറ്റും വായിച്ചറിഞ്ഞ ചില കൗതുകകരമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവക്കാനൊരു വേദി... ഇതിലെ ലീലാവിലാസങ്ങള്‍ നിങ്ങള്‍ ഒരു പക്ഷെ കേട്ടതായിരിക്കാം.... എന്നാലും വായിച്ചപ്പോള്‍ കൗതുകം ഉണര്‍ത്തിയവയും എന്റെ ചില അഭ്യാസങ്ങളും എന്റേതായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു... സ്നേഹപൂര്‍വ്വം,
സഹയാത്രികന്‍.


ഇതില്‍ ആദ്യത്തേത്.... 'സുഹൃത്ത്' ' ഒരു സര്‍ദാര്‍ജി ഫലിതം.



ഒരു ദിവസം ബാന്ദാ സിംഗിനോട് അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞു...

"ബാന്ദാജി, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ വിഷമിക്കരുത്, ഞാന്‍ നിങ്ങളുടെ ഭാര്യയേയും നിങ്ങളുടെ ഒരു സുഹൃത്തിനേയും കാണാന്‍ പാടില്ലാത്ത ഒരു ചുറ്റുപാടില്‍ കണ്ടു... സംശയം തോന്നിയ ഞാന്‍ അവരെ പിന്തുടര്‍ന്നു... അവരിപ്പോള്‍ താങ്കളുടെ വീട്ടിലുണ്ട്... അവര്‍ നിങ്ങളുടെ ബെഡ്റൂമില്‍ കേറുന്നത് കണ്ടുകൊണ്ടാണു ഞാന്‍ വരുന്നത്... ഇപ്പോള്‍ ചെന്നാല്‍ കൈയ്യോടെ പിടികൂടാം".

ഇത് കേട്ട ബാന്ദാ ഉടനെ ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്കോടി... അല്‍പ്പ സമയത്തിനു ശേഷം ദേഷ്യത്തോടെ ഓഫീസില്‍ തിരിച്ചെത്തിയ ബാന്ദാ നേരത്തെ ഭാര്യയെപ്പറ്റി പറഞ്ഞാളുടെ അടുത്ത് ചെന്ന് അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു... പ്ടേ.....!

കാര്യമറിയാതെ അന്ധാളിച്ചു നിന്ന അയാളോട് ബാന്ദാ ദേഷ്യത്തോടെ ഇപ്രകാരം പറഞ്ഞു... ,

"നിങ്ങളെന്തനാവശ്യമാണു ഹേ ഈ പറഞ്ഞത്... എന്റെ ഭാര്യയുടെ കൂടെയുള്ളയാള്‍ എന്റെ സുഹൃത്തൊന്നുമല്ല...!"