Saturday, September 29, 2007

കുടജാദ്രിയില്‍...


"കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി...

ഗുണദായിനി സര്‍വ്വശുഭകാരിണി... "

' നീലക്കടമ്പ് ' എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം നിങ്ങള്‍ക്കായ് വീണ്ടും... ദാസേട്ടനും ചിത്രയും ഒരുമിച്ച് പാടിയിരിക്കുന്നു... !

കഴിഞ്ഞ പരീക്ഷണത്തിന്റെ കൂടെ ഒരു എക്സ്ട്രാ പരീക്ഷണം കൂടി ഉണ്ട്... അവസാന ഭാഗത്ത്...

എന്റെ ഇഷ്ട സംഗീതസവിധായകരിലൊരാളായ രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും തനിയേ ആലപിച്ച ഈ ഗാനം... മിക്സ് ചെയ്ത് ഒരു യുഗ്മഗാനമാക്കി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ഗാനരചന ആരാണെന്നറിയില്ല... അറിയാവുന്നവര്‍ ഒന്നു കമന്റിയാല്‍ കൊള്ളാമായിരുന്നു.

കേട്ട് അഭിപ്രായമറിയിക്കുമല്ലോ...

10 comments:

സഹയാത്രികന്‍ said...

"കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി...
ഗുണദായിനി സര്‍വ്വശുഭകാരിണി... "

ജ്യോതിര്‍മയി /ज्योतिर्मयी said...

ഗാനരചന അന്നു കോഴിക്കോടു കലക്ടറായിരുന്ന ശ്രീ. കെ. ജയകുമാര്‍.

കടവന്‍ said...

അതിമനോഹരമായ ഗാനം. എനിക്ക് എന്നും ഇഷ്ടപ്പെട്ട ഗാനം. ഡൌണ്‍ ലോഡ് ചെയ്യാന്‍ സൌകര്യപ്പെടുമായിരുന്നെങ്കില്‍ നന്നായിരുന്നു.

സഹയാത്രികന്‍ said...

ജ്യോതിര്‍മയി..നന്ദി...
:)

കടവന്‍ ഈ ഗാനം എല്ലാരുടേലും ഊണ്ടാവുല്ലോ മാഷേ... പിന്നെ ഈ മിക്സ് ചെയ്ത സംഭവാണു(അങ്ങനെ വരാന്‍ വഴിയില്ല)വേണ്ടതെങ്കില്‍ മെയില്‍ ഐ.ഡി. തരൂ...

മിക്സ് ചെയ്യാത്തതു വേണമെന്നു വച്ചാലും അയച്ചു തരട്ടോ... ദാസേട്ടന്‍ പാടിതു വേണോ, ചിത്ര പാടീതു വേണോ എന്ന് അറിയിച്ചാല്‍ മതി.
:)

അപ്പു ആദ്യാക്ഷരി said...

ഹായ് .. ഇതെന്താ കഥ!!!

ഈ ഞോടുക്കുവിദ്യകളൊക്കെ കൈയ്യില്‍ വച്ചിട്ടാണിഷ്ടാ ഇരിക്കുന്നത്... മെയില്‍ ഐ.ഡി ഒന്നും തരുന്നില്ല, ഞാന്‍ ഫ്ലാഷ് മെമ്മറിയുമായി അങ്ങട്ട് വരുന്നുണ്ട്...

ശ്രീ said...

സഹയാത്രികാ...
:)

Typist | എഴുത്തുകാരി said...

പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെ തീ രുമാനിച്ചു. അല്ലേ? നല്ലതു്

സഹയാത്രികന്‍ said...

അപ്പ്വേട്ടാ ഇത്തിരി ലൊട്ടുലൊടുക്കു വേലകളൊക്കെ വേണ്ടേ കൈയ്യില്‍.... എന്നാലല്ലേ പിടിച്ചു നില്‍ക്കാനാകൂ... പോന്നോളൂ ഇനിയുമുണ്ട് കൈയ്യില്‍...
ശ്രീ നന്ദി...
എഴുത്തുകാരി പരീക്ഷണം തുടരാന്‍ എല്ലാരും കൂടിപ്പറഞ്ഞിട്ട്....?
ചുമ്മാ ഒരു രസം...
:)

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

സഹയാത്രികന്‍ said...

ഫസല്‍ജി... നന്ദി
:)