Showing posts with label ഇ-മെയില്‍ വഴി ലഭിച്ചത്. Show all posts
Showing posts with label ഇ-മെയില്‍ വഴി ലഭിച്ചത്. Show all posts

Thursday, October 25, 2007

കഴുത

വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് നടക്കുകയായിരുന്നു ബാന്ദാ സിംഗ്. പെട്ടന്നാണ് അദ്ദേഹം‍ ആ ചുവരെഴുത്ത് കണ്ടത്. അതില്‍ ഇപ്രകാരം എഴുതിയിരുന്നു

“ യേ പഠ്നേവാലാ ഗദാ ഹെ...!“ [ ഇത് വായിക്കുന്നവനാരോ അവന്‍ കഴുതയാണ്....!].

ഇത് വായിച്ച ബാന്ദാ സിംഗിന് ദേഷ്യം വന്നു. അദ്ദേഹം അവിടെത്തന്നെ നിന്നു കൊണ്ട് ചിന്തയിലാണ്ടു...

“ഹും.... മനുഷ്യനെ അപമാനിക്കുന്നോ... എന്താണ് ഇതിനൊരു പ്രതിവിധി...?“

കുറച്ച് നേരത്തേ ആലോചനയ്ക്ക് നേരം എന്തോ ഉപായം കിട്ടിയ സന്തോഷത്തില്‍ വേഗത്തില്‍ നടന്നു പോയി. അല്‍പ്പസമയത്തിനു ശേഷം പെയിന്റും ബ്രഷുമായി എത്തിയ ബാന്ദാ ആ ചുമരെഴുത്ത് ഇപ്രകാരം മാറ്റിയെഴുതി

“യേ ലിഖ്നേവാലാ ഗദാ ഹെ...!“ [ ഇതെഴുതിയവന്‍ കഴുതയാണ്...!]

Wednesday, October 24, 2007

പേടി...!

ഒരു ദിവസത്തിന്റെ പ്രാരാബ്ധങ്ങളും, പ്രശ്നങ്ങളും മറന്ന് അവളുറങ്ങുകയായിരുന്നു....

ആ ഉറക്കത്തിന്റെ സൈഡ് ഇഫക്ട് ആയ ഒരു സ്വപ്നം കണ്ട അവള്‍ ചാടിയെണീറ്റ് അടുത്ത് കിടന്നിരുന്ന തന്റെ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു...

“ ആകെ പ്രശ്നായി.... വേഗം എണീറ്റ് പോകൂ എന്റെ ഭര്‍ത്താവ് വന്നു... കണ്ടാല്‍ കുഴപ്പാവും...”

ഇത് കേട്ടെണീറ്റ ഭര്‍ത്താവ് ഒട്ടും സമയം കളയാതെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടെടുത്തിട്ട് പോകാനൊരുങ്ങി....

പോകുന്നതിന് മുമ്പ് തിരിഞ്ഞു നോക്കിയ ഭര്‍ത്താവ് ബെഡ് ലാമ്പിന്റെ വെളിച്ചത്തില്‍ തന്റെ ഭാര്യയെ തിരിച്ചറിഞ്ഞു.

ഒരു ദീര്‍ഘനിശ്വാസം വിട്ട് കൊണ്ട് ഭര്‍ത്താവ് പറഞ്ഞു...,

“ ഹൊ... നീയായിരുന്നോ...... വെറുതേ മനുഷ്യനെ പേടിപ്പിക്കാനായിട്ട്...!

ഞാന്‍ കരുതി..........“

പിന്നീട് അവര്‍ പരസ്പരം മിണ്ടിയില്ല. ബെഡ് ലാമ്പ് അണഞ്ഞു.


ആശയത്തിന് കടപ്പാട് : എന്റെ സുഹൃത്തിനും അദ്ദേഹത്തിന് ഇത് ഈ മെയില്‍ അയച്ച ദേഹത്തിനും.

Wednesday, September 26, 2007

സുഹൃത്ത്

നമസ്ക്കാരം,
ഒരു പുതിയ സംരംഭം... ഞാന്‍ ഈ-മെയിലിലൂടെയും മറ്റും വായിച്ചറിഞ്ഞ ചില കൗതുകകരമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവക്കാനൊരു വേദി... ഇതിലെ ലീലാവിലാസങ്ങള്‍ നിങ്ങള്‍ ഒരു പക്ഷെ കേട്ടതായിരിക്കാം.... എന്നാലും വായിച്ചപ്പോള്‍ കൗതുകം ഉണര്‍ത്തിയവയും എന്റെ ചില അഭ്യാസങ്ങളും എന്റേതായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു... സ്നേഹപൂര്‍വ്വം,
സഹയാത്രികന്‍.


ഇതില്‍ ആദ്യത്തേത്.... 'സുഹൃത്ത്' ' ഒരു സര്‍ദാര്‍ജി ഫലിതം.



ഒരു ദിവസം ബാന്ദാ സിംഗിനോട് അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞു...

"ബാന്ദാജി, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ വിഷമിക്കരുത്, ഞാന്‍ നിങ്ങളുടെ ഭാര്യയേയും നിങ്ങളുടെ ഒരു സുഹൃത്തിനേയും കാണാന്‍ പാടില്ലാത്ത ഒരു ചുറ്റുപാടില്‍ കണ്ടു... സംശയം തോന്നിയ ഞാന്‍ അവരെ പിന്തുടര്‍ന്നു... അവരിപ്പോള്‍ താങ്കളുടെ വീട്ടിലുണ്ട്... അവര്‍ നിങ്ങളുടെ ബെഡ്റൂമില്‍ കേറുന്നത് കണ്ടുകൊണ്ടാണു ഞാന്‍ വരുന്നത്... ഇപ്പോള്‍ ചെന്നാല്‍ കൈയ്യോടെ പിടികൂടാം".

ഇത് കേട്ട ബാന്ദാ ഉടനെ ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്കോടി... അല്‍പ്പ സമയത്തിനു ശേഷം ദേഷ്യത്തോടെ ഓഫീസില്‍ തിരിച്ചെത്തിയ ബാന്ദാ നേരത്തെ ഭാര്യയെപ്പറ്റി പറഞ്ഞാളുടെ അടുത്ത് ചെന്ന് അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു... പ്ടേ.....!

കാര്യമറിയാതെ അന്ധാളിച്ചു നിന്ന അയാളോട് ബാന്ദാ ദേഷ്യത്തോടെ ഇപ്രകാരം പറഞ്ഞു... ,

"നിങ്ങളെന്തനാവശ്യമാണു ഹേ ഈ പറഞ്ഞത്... എന്റെ ഭാര്യയുടെ കൂടെയുള്ളയാള്‍ എന്റെ സുഹൃത്തൊന്നുമല്ല...!"