Wednesday, October 24, 2007

പേടി...!

ഒരു ദിവസത്തിന്റെ പ്രാരാബ്ധങ്ങളും, പ്രശ്നങ്ങളും മറന്ന് അവളുറങ്ങുകയായിരുന്നു....

ആ ഉറക്കത്തിന്റെ സൈഡ് ഇഫക്ട് ആയ ഒരു സ്വപ്നം കണ്ട അവള്‍ ചാടിയെണീറ്റ് അടുത്ത് കിടന്നിരുന്ന തന്റെ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു...

“ ആകെ പ്രശ്നായി.... വേഗം എണീറ്റ് പോകൂ എന്റെ ഭര്‍ത്താവ് വന്നു... കണ്ടാല്‍ കുഴപ്പാവും...”

ഇത് കേട്ടെണീറ്റ ഭര്‍ത്താവ് ഒട്ടും സമയം കളയാതെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടെടുത്തിട്ട് പോകാനൊരുങ്ങി....

പോകുന്നതിന് മുമ്പ് തിരിഞ്ഞു നോക്കിയ ഭര്‍ത്താവ് ബെഡ് ലാമ്പിന്റെ വെളിച്ചത്തില്‍ തന്റെ ഭാര്യയെ തിരിച്ചറിഞ്ഞു.

ഒരു ദീര്‍ഘനിശ്വാസം വിട്ട് കൊണ്ട് ഭര്‍ത്താവ് പറഞ്ഞു...,

“ ഹൊ... നീയായിരുന്നോ...... വെറുതേ മനുഷ്യനെ പേടിപ്പിക്കാനായിട്ട്...!

ഞാന്‍ കരുതി..........“

പിന്നീട് അവര്‍ പരസ്പരം മിണ്ടിയില്ല. ബെഡ് ലാമ്പ് അണഞ്ഞു.


ആശയത്തിന് കടപ്പാട് : എന്റെ സുഹൃത്തിനും അദ്ദേഹത്തിന് ഇത് ഈ മെയില്‍ അയച്ച ദേഹത്തിനും.

23 comments:

സഹയാത്രികന്‍ said...

ഹൊ... നീയായിരുന്നോ...... വെറുതേ മനുഷ്യനെ പേടിപ്പിക്കാനായിട്ട്...!

:)

വാല്‍മീകി said...

ഇതു ഇ-മെയിലില്‍ വായിച്ചിട്ടുണ്ട്. പക്ഷെ പുനരാവിഷ്കരണം ഭംഗിയായി.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

:) Good narration

ശ്രീ said...

സഹയാത്രികാ...

അതു കലക്കീ....
:)

Sabu Prayar said...

സഹയാത്രികാ,
ചിരിക്കുവാതിരിക്കുവാന്‍ കഴിഞ്ഞില്ല
നന്ദി..

കണ്ണൂരാന്‍ - KANNURAN said...

:)

SAJAN | സാജന്‍ said...

സഹയാത്രികാ ഇതൊരു പഴയ ചെറുകഥയോ മറ്റോ അല്ലേ? ഏതൊ സിനിമയിലും ഇത് കണ്ടിരുന്നുവോ എന്നൊരു തമിശയം!
എന്തായാലും ഒരിക്കല്‍ കൂടെ ചിരിച്ചു:)

തെന്നാലിരാമന്‍‍ said...

എന്നിട്ട്‌? ആ ലാമ്പ്‌ അണഞ്ഞിട്ട്‌ പിന്നെന്തുണ്ടായി? :-)
കൊള്ളാം സഹന്‍ചേട്ടാ..

ഹരിശ്രീ (ശ്യാം) said...

മുന്‍പു കേട്ടിട്ടില്ലായിരുന്നു. കൊള്ളാം

പ്രയാസി said...

മോനേ...
ഇതിനു പ്യേടി എന്നല്ല പ്യേരിടേണ്ടതു..
ഇതാണു മാതൃകാ കപ്ലിംഗ്സ്..!

“ഇത് കേട്ടെണീറ്റ ഭര്‍ത്താവ് ഒട്ടും സമയം കളയാതെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടെടുത്തിട്ട് പോകാനൊരുങ്ങി....“
ഇതിനോടു യോജിക്കാന്‍ കഴിയില്ല..!ഗ്രാമര്‍ മിസ്റ്റേക്കൊണ്ട്..!

സാധാരണ ഇതുപോലെയുള്ള അവസരങ്ങളില്‍ ഷര്‍ട്ടുപോയിട്ടു‌‌‌-----പോലും എടുക്കാതെയാണേ..വാനിഷാകുന്നതു..:)
എഴുത്തില്‍ ആത്മാര്‍ത്ഥത കാണിക്കൂ...;)

ചന്ദ്രകാന്തം said...

സുനിലേ,
മുന്‍പ്‌ വായിച്ചിട്ടുണ്ടെങ്കിലും ഒന്നു കൂടി ചിരിയ്ക്കാന്‍ വക നല്‍കി.

സഹയാത്രികന്‍ said...

വാത്മീകി മാഷേ, സണ്ണിക്കുട്ടാ, ശ്രീ, സാബു ഭായ്,കണ്ണൂരാനേ, സാജന്‍ ജി, രാമാ,ശ്യാം, പ്രയാസി, ചന്ദ്രകാന്തം ചേച്ചി നന്ദി... :)

സാജന്‍ ഭായ് ആയിരിക്കാം..എന്നോട് ഒരു സുഹൃത്ത് പറഞ്ഞതാണ്..മെയില്‍ വഴി ലഭിച്ചൂന്നാ പറഞ്ഞേ...
:)

രാമാ... ഡോണ്ടൂ ഡോണ്ടൂ... :)

പ്രയാസി.. മക്കളേ ക്ഷമീര്... പ്രീവിയസ് എക്സ്പീരിയന്‍സൊന്നും ഇല്ല്യാ അതോണ്ടാ... നീ ക്ഷമി...! :)

വാളൂരാന്‍ said...

:)
ഉഗ്രോ ഭവ

ശ്രീഹരി::Sreehari said...

:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സഹയാത്രീ, കൊള്ളാം...ഇതു മുമ്പു കേട്ടിട്ടുണ്ട്.. :)

പ്രയാസി said...

മ്വാനെ സഹാ..
ഞാന്‍ ഒന്നൂടെ ടൈപ്പിയിരുന്നു..(കേട്ടറിവ്..കേട്ടറിവ്..)
എററായിപ്പോയ്യോന്നു തംശയം!..:)
അല്ലാ എന്താ ഈ പ്രീവിയസ് എക്സ്പീരിയന്‍സ്!
തിരിച്ചറിയല്‍ കാര്‍ഡുപോലുള്ളതാ..!
നാട്ടീന്നു പോന്നെപ്പിന്നെ ഒന്നും അറിയാന്‍ വയ്യ!..
നീയെന്നെ വിധവനാക്കൂടെ..!???

ഞാന്‍ ഗുണ്ടുകാടു ഷാജിക്കു അഡ്വാന്‍സു കൊടുത്തെടാ...

നിഷ്ക്കളങ്കന്‍ said...

കൊള്ളാം സ‌ഹ‌യാത്രികാ :)

സഹയാത്രികന്‍ said...

വാളൂരാന്‍ മാഷേ...
ശ്രീ ഹരീ...
ജിഹേഷ് ജി...
നിഷ്ക്കളങ്കന്‍ മാഷേ...
നന്ദി
:)

പ്രയാസി... ഈ നിലക്കാണേല്‍ നീ വിധവനാകും..
:)

മുരളി മേനോന്‍ (Murali Menon) said...

ithinte serious version ketteettuNt~

സഹയാത്രികന്‍ said...

മുരളിയേട്ടാ ഇത് മെയില്‍ വഴി കിട്ടീന്ന് പറഞ്ഞ് ഒരു സുഹൃത്ത് പറഞ്ഞതാ... കേട്ടപ്പൊ കൌതുകം തോന്നി...അതോണ്ടാ പോസ്റ്റിയേ... സാജന്‍ ഭായ് പറഞ്ഞപോലെ ‘ഹരിഹരന്‍പിള്ള ഹാപ്പിയാണ്‘ എന്ന ചിത്രത്തില്‍ ഇതിന്‍ സമാനമായ ഒരു സീനുണ്ട്..

:)

P Jyothi said...

raavile aadyathe chiri . :)

സിമി said...

:))

സഹയാത്രികന്‍ said...

ജ്യോത്യേച്ച്യേ.... എന്നും ഇങ്ങനെ ചിരിക്കുമാ‍റാകട്ടേ...
സിമി..:)