Friday, October 5, 2007

ഇങ്ങനെ ആയാലോ...?

ബൂലോക സുഹൃത്തുക്കളേ...

ചില ബ്ലോഗുകളുടെ പേരുകള്‍ വളരെ ആകര്‍ഷിച്ചു... അവയുടെ തലക്കെട്ടുകള്‍ ഇങ്ങനെ ആയാലോ എന്നൊരു ചിന്ത... ( ഇപ്പൊ തല്ലുകൊള്ളുമോ എന്നും...)!

ചില ബ്ലോഗുകളുടെ തലക്കെട്ടുകള്‍ക്ക് അല്‍പ്പംകൂടി നിറം കൊടുക്കാന്‍ ഒരു ശ്രമം...തല‍ക്കെട്ടുകളില്ല അതിന്റെ ഉള്ളടക്കത്തിലാണു പ്രാധാന്യം എന്നറിയാം എങ്കിലും...

ബ്ലോഗുകളുടെ തലക്കെട്ടുകളോ... അതിലെ വാചകങ്ങളോ ഒന്നും മാറ്റം വരുത്തിയിട്ടില്ല... ചിലതില്‍ ആ വാചകങ്ങള്‍ എഴുതാന്‍ പറ്റാതെ വന്നിട്ടുണ്ട് ( ശ്രീ അത് മുഴുവന്‍ കൊള്ളില്ലാട്ടോ... അതോണ്ടാണു എഴുതാതെ വിട്ടത്... )

ആരോടും കാലേകൂട്ടി അനുവാദം വാങ്ങിയിട്ടില്ല എന്ന ഒരു തെറ്റ് എന്റെ ഭാഗത്തുണ്ട്... അത് നിങ്ങള്‍ സദയം ക്ഷമിക്കും എന്ന ഒരു പ്രതീക്ഷയോടെ ഞാന്‍ ഇത് പ്രസിദ്ധീകരിക്കുന്നു.

ശ്രദ്ധിക്കുക : ആരുടേയും ബ്ലോഗിനെ അല്ലെങ്കില്‍ ബ്ലോഗറെത്തന്നെ ഉയര്‍ത്തിക്കാട്ടാനോ...താഴ്ത്തിക്കെട്ടാനോ ഉള്ള ഒരു ശ്രമമില്ല. കൂടുതല്‍ പരിചയമുള്ള ചിലത് തിരഞ്ഞെടുത്തു എന്ന് മാത്രം... തെറ്റെങ്കില്‍ പൊറുക്കുക.

എഴുത്തോല - എഴുത്തുകാരി
നിറങ്ങള്‍ - പി. ആര്‍.തെന്നാലിക്കഥകള്‍ - തെന്നാലിരാമന്‍ഊഞ്ഞാല്‍ - അപ്പുപ്രേതങ്ങള്‍ക്കായ് - ജോസ്മോന്‍ വാഴയില്‍സൂര്യഗായത്രി - സൂകുഞ്ഞന്‍സ് ലോകം - കുഞ്ഞന്‍നീര്‍മിഴിപ്പൂക്കള്‍ - ശ്രീകുട്ടിച്ചാത്തവിലാസങ്ങള്‍ - കുട്ടിച്ചാത്തന്‍നിഷ്ക്കളങ്കന്‍ - നിഷ്ക്കളങ്കന്‍


തെറ്റെങ്കില്‍ പൊറുക്കുക.... ആവശ്യമെങ്കില്‍ എടുക്കുക

59 comments:

സഹയാത്രികന്‍ said...

തെറ്റെങ്കില്‍ പൊറുക്കുക.... ആവശ്യമെങ്കില്‍ എടുക്കുക...!

ശ്രീ said...

സഹയാത്രികാ...

സൂപ്പര്‍‌... അടിപൊളി!!!

കഴിവുണ്ടായാല്‍‌ പോരാ, അതിങ്ങനെ പ്രകടിപ്പിക്കാനും സാധിക്കണം...
ആശംസകളും നന്ദിയും അറിയിച്ചു കൊണ്ട് ഒരു എമണ്ടന്‍‌ തേങ്ങ ദേ ഉടച്ചുകഴിഞ്ഞു...
“ഠേ!”

[അപ്പൊ അതിങ്ങെടുക്കാലോ, അല്ലേ? എന്റെ നീര്‍‌മിഴിപ്പൂക്കളേയ്... ഞാനെടുത്തു]

ശ്രീ said...

ഒരു കുഞ്ഞു പ്രശ്നം... ബ്ലോഗ് ടൈറ്റിലില്‍‌ ഒരിത്തിരി സ്ഥലം ബാക്കി കിടക്കുന്നു.അതു കൂടി ഫില്ല് ചെയ്യുന്ന രീതിയിലൊന്ന് അഡ്ജസ്റ്റു ചെയ്തു തരാവോ?

[ഇപ്പോ വിചാരിക്കുന്നുണ്ടാകും... ഇതാണ്‍, എവനൊക്കെ ഒരുപകാരം ചെയ്തു കൊടുത്താലുള്ള കുഴപ്പമെന്ന്...ല്ലേ?
ബുദ്ധിമുട്ടാച്ചാല്‍‌... കുറച്ചു നേരം കഴിഞ്ഞിട്ട് ചെയ്തു തന്നാലും മതി. ;)
എന്തായാലും ഞാന്‍‌ കൊണ്ടിട്ടേ പോകൂ... അല്ലല്ലാ, കോണ്ടേ പോകൂ...]
sreesobhin@gmail.com ലേക്ക് അയച്ചാലും മതി.

ജോസ്മോന്‍ വാഴയില്‍ said...

സമ്മതിച്ചു... ആ പേര് വെറും പേരല്ലാ... “സഹയാത്രികന്‍”..!!

ഇങ്ങനെ തന്നെ ആവാം...!!

ഇത് കണ്ടപ്പോള്‍ ഞാനോര്‍ത്തു.... “ഞാനൊരു ക്രിയേറ്റീവ് ഡയറക്‍ടറാന്ന് പറഞ്ഞിട്ടൊരു കാര്യോം ഇല്ലാല്ലോ കര്‍ത്താവേ..!!!“ പുലികള്‍ ചെയുന്നത് കാണുമ്പോളല്ലെ വിവരം ഉണ്ടാവുന്നത്.!! എന്തായാലും അടിപൊളീ...!! “പ്രേതങ്ങള്‍ക്കായ്”.. ഞാനത് അങ്ങട് എടുത്തൂട്ടോ...!!

നന്ദി വേണോ... പണം വേണോന്ന് ഞാന്‍ ചോദിക്കണില്ലാ... (ഇനിയ്യിപ്പോ പണം വേണോന്ന് പറഞ്ഞാലോന്നൊരു പേടി കൊണ്ടാ...)

നന്ദി... സഹയാത്രികാ, ചേട്ടന്റെ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തിയതിന്... എനിക്കു വേണ്ടി സമയം ചെലവഴിച്ചതിന്... മനോഹരമായി ചെയ്തു തന്ന ക്രിയേറ്റീവ് വര്‍ക്കിന്... ഇങ്ങനെ... (ഇത് തീരില്ലാന്നേ...)

ഇനി അതു പോയി പ്രതിഷ്‌ഠിക്കട്ടെ....!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അണ്ണോ കലക്കി.. എന്നല്ല ഗലക്കി ഗഡുകു ബറുത്തു... എന്നാലും അടിമുടി കളര്‍ഫുള്ളായ കുട്ടിച്ചാത്തനെ ബ്ലാക്ക് & വൈറ്റ് ആക്കിക്കളഞ്ഞല്ലേ...(ചുമ്മാ പറഞ്ഞതാ അതാ ചേര്‍ച്ച എന്നാ ഇപ്പോള്‍ തോന്നുന്നേ.. )

ഇതിനു ചേരണമെങ്കില്‍ ടെമ്പ്ലേറ്റും മാറ്റേണ്ടി വരും. അപ്പോള്‍ പതുക്കെ എടുത്തോണ്ട് പോക്കോളാം

താങ്ക്സ്..

രാവിലെ തന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്ന ശ്രീ സ്പെഷല്‍ താങ്ക്സ്..

ഓടോ: ഈ സര്‍വീസ് ഫ്രീയല്ലേ? :)

ആലപ്പുഴക്കാരന്‍ said...

കൊള്ളാം :)
ശ്..ശ്.. ചാത്തന്റേയാ എനിക്ക് ഇഷ്ട്ടമായത്.. പിന്നെ ഒരാലും പിന്നെ ഒരാണിയും കൂടെ ആകാമായിരുന്നു.. അല്ല, ആര്‍ക്കെങ്കിലും തളയ്ക്കണം എന്ന് തോന്നിയാല്‍ ചെയ്യാലോ..!

കുഞ്ഞന്‍ said...

ദുരെ കിടക്കുന്ന മിത്രത്തേക്കാള്‍ നല്ലത് അടുത്തു കിടക്കുന്ന ശത്രുവാണ്.

എന്റെ വക ഒരു മണിമുത്തം....

എപ്പഴേ എടുത്തു എന്നു നോക്കിയാല്‍ മതി...

ആ ചാത്തന്റെ പടത്തില്‍ ഒരു ലൂട്ടാപ്പിയുടെ പടം കൂടി ചേര്‍ത്തിരുന്നെങ്കില്‍ ജോര്‍ ജോര്‍ ആയിരുന്നേനെ..!

സു | Su said...

എല്ലാം നന്നായിട്ടുണ്ട്.

നന്ദി. ടെമ്പ്ലേറ്റ് മാറ്റുമ്പോള്‍ എടുക്കാം. ഇത്ര ഭംഗിയുള്ളതൊന്നും എന്റെ പൊട്ട ബ്ലോഗിനു യോജിക്കില്ല, എന്നാലും.

ചാത്തന് കുറച്ച് കല്ലുകൂടെ വെച്ചുകൊടുക്കാമായിരുന്നു. (ഞാന്‍ പോയിട്ട് വെച്ചാ മതിയേ...)

ബാജി ഓടംവേലി said...

പ്ലീസ്സ് എനിക്കുകൂടി ഒരെണ്ണം തരുമോ?
ഇപ്പോഴുള്ള പേരുകള്‍
1. കുറിപ്പുകള്‍
2. പോസിറ്റീവ് തിങ്കിങ്ങ്
പേരുതന്നെ മാറ്റിയാലും നോ പ്രോബ്‌ളം
എനിക്കും അതേലൊന്നു വേണം
വേണ്ടതുപോലെ കാണാം

എന്റെ ഉപാസന said...

Sahaa upaasanaye maRannO...
:(
upaasana

മയൂര said...

ഹെഡര്‍ എല്ലാം സുപ്പര്‍ ..എനിക്കും കിട്ടണം ഹെഡര്‍. ഞാന്‍ ഒരു ഈര്‍ക്കിലും ആയി വരട്ടെ...കൊടി പിടിക്കാന്‍;)..

പ്രയാസി said...

സഹയാത്രികാ..
നമ്മട ബിസിനസു വെള്ളത്തിലാക്കല്ലേ...

നിഷ്ക്കളങ്കന്‍ said...

എന്റെ സ‌ഹയാത്രികാ,

ഇതു തെറ്റെന്നോ? ശ്ശോ.

താങ്ക‌ളെ ഇപ്പോ‌ള്‍ എന്റെ അടുത്തെങ്ങാനും കിട്ടിയാല്‍ കെട്ടിപ്പിടിച്ചൊരുമ്മ തന്നേനെ. :)
ഞാനിതൊരു ബ‌ഹുമ‌തിയായി ക‌ണ‌ക്കാക്കട്ടെ.

അപ്പൊ... ഞാനിതെടുത്തു.

ഒരിയ്ക്ക‌ല്‍ക്കൂടി ന‌ന്ദി.

നിഷ്ക്കളങ്കന്‍ said...

എന്റെ സ‌ഹയാത്രികാ,

ടെമ്പ്ലേറ്റും കൊട‌ച്ചക്രോം ഒന്നും മാറ്റാന്‍ നിന്നില്ല. ഒരു മ‌നുഷ്യന്‍ ഇത്രേം ക‌ഷ്ട‌പ്പെട്ടേച്ച്... ഞാനിട്ടു ക‌ഴിഞ്ഞു. ഇതാ‌ണ് ഉദാര‌മ‌ന‌സ്കത. പാത്രമ‌റിഞ്ഞുള്ള വിള‌മ്പ്.
ഇപ്പ‌ം കാണാന്‍ ന‌ല്ല സുഖ‌മൊണ്ട് എന്റെ ബ്ലോഗിന്റെ ത‌ല‌പ്പ‌ടം.

കിടിലോല്‍ക്കിടില‌ം മാഷേ... സൂപ്പ‌‌ര്‍.

ന‌ന്ദി ഒരിയ്ക്ക‌ല്‍ക്കൂടി

വെള്ളെഴുത്ത് said...

നല്ല ഒരു ശമര്യാക്കാരന്‍ അയല്പക്കത്തുണ്ടെങ്കില്‍ ഇങ്ങനെയാണ്.. എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ആളുകള്‍ എപ്പോ ഇതെടുത്തെന്ന് ചോദിച്ചാ മതി!

വക്കാരിമഷ്‌ടാ said...

എല്ലാം ഒന്നിനൊന്ന് മെച്ചം. നല്ല ശ്രമം.

അലി പായുന്നതിനെയാണോ അലൈപായുതേ എന്ന് പറയുന്നത്?

തങ്ങളുടെ പ്രേതത്തിനെയാണോ പ്രേതങ്ങള്‍ക്കായ് എന്ന് പറയുന്നത്?

എന്നീ സംശയങ്ങള്‍ ഒരു കാരണവുമില്ലാതെ വന്നു.

ഗുഡ് വര്‍ക്ക്. കീപ്പിറ്റപ്പീ

സഹയാത്രികന്‍ said...

ശ്രീ ഒരു എമണ്ടന്‍ നന്ദി...തേങ്ങയ്ക്ക്...!
:)

ജോസ്മോനേ നന്ദി... അതു പ്രതിഷ്ഠിച്ചു കണ്ടു... :)

ചാത്താ നന്ദി... ഇത് ഫ്രീ സര്‍വ്വീസാടോ... 'സഹയാത്രികന്‍സ് തലക്കെട്ട് നവീകരണ സേവാസമിതി വഹ....! '

ആലപ്പുഴക്കാരാ നന്ദി.... ആലും ആണിയും മനപ്പൂര്‍വ്വം കൊടുക്കാതിരുന്നതല്ല.... പിന്നെ ചാത്തനെ കുടത്തിലേക്കല്ലേ ആവാഹനം... അല്ലേ ചാത്താ....?

കുഞ്ഞേട്ടാ...അപ്പൊ എന്നെ ശത്രുപക്ഷത്താക്ക്യോ... :) (അല്‍പ്പം കൂടി സൈസ് മാറ്റി ഒന്നയച്ചിരുന്നു..കിട്ട്യാവോ...!)

സൂവേച്ച്യേ ഇഷ്ടായിന്നറിഞ്ഞതില്‍ സന്തോഷൊണ്ട്ട്ടോ... പിന്നെ ചാത്തനു കല്ല് വയ്ക്കാഞ്ഞത് നന്നായി... അല്ലേല്‍ ലീലാവിലാസങ്ങള്‍ എനിക്കിട്ടായേനെ....! :)

ബാജിമാഷേ അടുത്തതില്‍ ഏറ്റു.... രണ്ടണ്ണം വരും..... കാണണം...! :)

ഉപാസനേ മറന്നിട്ടല്ല... ഒരു പത്തെണ്ണമായപ്പോള്‍ പ്രസിദ്ധീകരിച്ചൂന്നു മാത്രം... അടുത്തതില്‍ താങ്കള്‍ക്കും ഒന്ന്... :)

മയൂരാ ജി... താങ്കള്‍ക്കും കിട്ടും ഒന്ന്... കൊടിപിടിക്കണ്ടാ... :)

അയ്യൊ .... പ്രയാസിമാഷേ.... അങ്ങനെ പറയരുത്.... നമ്മളാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനേ ശ്രമിക്കണുള്ളൂ... :)

നിഷ്ക്കളങ്കന്‍ മാഷേ... കണ്ടു... നന്നായി... നന്ദി...! :)

വെള്ളെഴുത്തുമാഷേ... നന്ദി :)

വക്കാരിമാഷേ നന്ദി....
മാഷിന്റെ സംശയം കേട്ടപ്പോ എനിക്കും ഒരു സംശയം... 'എല്ലാം സഹിച്ച് കൊണ്ട് യാത്രചെയ്യുന്നവനാണോ... സഹയാത്രികന്‍...?'
:)

സന്തോഷമായി....
:)

മഴതുള്ളികിലുക്കം said...

സഹയാത്രികാ

എല്ലാം മനോഹരം

ആഷ | Asha said...

കൊടുകൈ!
അസ്സലായിരിക്കുന്നു :)

Sandeep Sadanandan said...

നന്നായിട്ടൂണ്ട്...
(എന്തു ചെയ്താലാ എനിക്കൊരു കരിങ്കല്ലു്‌ കിട്ടാ?)

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്..എല്ലാം നന്നായിട്ടുണ്ട്...

Typist | എഴുത്തുകാരി said...

നന്ദി സഹയാത്രികാ.
എന്റെ എഴുത്തോലയില്‍ ഞാനൊരു തുറന്ന കത്തെഴുതിയിട്ടുണ്ട്‌. നോക്കുമല്ലോ.

ചോപ്പ് said...

എനിക്കും പടിക്കണല്ലോ ഈ വിദ്യ
ഹെഡ്ഡറ് ണ്ടാക്ക്ണ പരിപാടി

അല്ലേല്‍ നല്ലൊരെണ്ണം ണ്ടാക്കിത്തന്നാലും മതി
:)

സഹയാത്രികന്‍ said...

മഴത്തുള്ളിക്കിലുക്കമേ.... നന്ദി
:)
ആഷാജി... കൈ തന്നിരിക്കണൂ.... നന്ദി.
:)
സന്ദീപേ ഇപ്പൊഴും ഒരു കരിങ്കല്ല് ഉണ്ടല്ലോ... നോക്കട്ടെ ഒരെണ്ണം ഒപ്പിക്കാന്‍ പറ്റ്വോന്ന്....
:)
മൂര്‍ത്തി സാറേ...നന്ദി
:)
എഴുത്തുകാരി നന്ദി... കത്ത് കണ്ടു.... നന്ദി
:)
ചോപ്പേ ശരിയക്കാം....

:)

സതീശ് മാക്കോത്ത് | sathees makkoth said...

സഹയാത്രികാ,നന്നായിരിക്കുന്നു ഈ ശ്രമം. കുറച്ച് സമയമെടുത്ത് കാണുമല്ലോ!

അപ്പു said...

സഹയാത്രികാ... ചോദിക്കാതെ എന്റെ ഊഞ്ഞാല്‍ ഞാനിങ്ങെടുത്തു. എല്ലാം നന്നായിട്ടുണ്ട് കേട്ടോ

P.R said...

സഹൂ....!!

വളരെ വളരെ ഇഷ്ടായി ട്ടൊ...
ശ്രീ പറഞ്ഞപ്പൊഴാണ് കണ്ടത് തന്നെ...

എന്നാലും വളരെ വളരെ വൈകിയ ഒരു ദാങ്ക്സ്,ദാ പിടിച്ച്ചോളൂ...
ഇനി ഇപ്പോള്‍ ഇതു ബ്ലോഗ്ഗിലേയ്ക്കാന്‍ എന്താ വേണ്ടത് ആവോ?

വേണു venu said...

സഹയാത്രികാ,
ഒന്നിനൊന്നു് മെച്ചം. പേരുകളൊര്‍ക്കുമ്പോള്‍‍ മനസ്സിലോടി വരുന്ന ചിത്രം പോലെ .
നല്ല ശ്രമം. ഭാവനയുടെ മനോഹാരിത.
ഇതും കവിതയും ചിത്രവും കഥയും ഒക്കെ നല്‍കുന്ന പ്രതിഭാവിലാസത്തില്‍‍ കിട്ടുന്ന മഹനീയമായ സായൂജ്യം പോലെ.:)

ബാജി ഓടംവേലി said...

വിജയം വരെയും സമരം ചെയ്യും.
കാത്തിരിക്കുകയാണ്.

സഹയാത്രികന്‍ said...

സതീശേട്ടാ നന്ദി... അല്‍പ്പം സമയമെടുത്തൂ...!
:)
അപ്പ്വേട്ടാ ചോദിക്കാനെന്തിരിക്കുന്നു....! നന്ദി...
:)
പി.ആര്‍. ജി നന്ദി.... ചോദ്യത്തിനുള്ള മറുപടി താങ്കളുടെ ബ്ലോഗിലിട്ടിട്ടുണ്ട്...
:)
വേണുമാഷേ ...വളരേ സന്തോഷം...നന്ദി.
:)
ബാജിമാഷേ... അല്‍പ്പം കൂടി കാത്തിരിക്കൂ.... രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു... ഇതന്നെ ചെയ്തോണ്ടിരുന്നാ എന്റെ പണിപോകും മാഷേ... ഉടനേ കിട്ടും...

:)

...പാപ്പരാസി... said...

പിന്‍വാതിലില്‍ കൂടി കാണണച്ചാ അങ്ങനേം ആവാം..എന്ത് ചിലവായാലും എനിക്കും വേണം ടംബ്ലേറ്റ്...ഞാനും ഇന്നു മുതല്‍ ഇതാ നിരാഹാരം കിടക്കാന്‍ പോകുന്നു...ടംബ്ലേറ്റ് വേണ്ടോര് ന്റെ കൂടെ കൂടിക്കോളൂ...ആരാ പറഞ്ഞേ ഈ പണിക്ക് നിക്കാന്‍,അങ്ങനന്നെ വേണം

ജോസ്മോന്‍ വാഴയില്‍ said...

സഹയാത്രികാ...,

പ്രതിഷ്‌ഠിച്ചത് കണ്ടൂ അല്ലേ...!! പിന്നെ ഒരു ലിങ്കും ഞാന്‍ കൊടുത്തേ ഒരു കടപ്പാടായിട്ട്.. (അല്ലെങ്കില്‍ തന്നെ നല്ല കടത്തിലാ) ചോദിക്കാതെ ചെയ്തങ്ങട് പൊറുക്കുക.

പിന്നെ ശ്രീ... വലിയൊരു നന്ദി പിടിച്ചോളു...!! ശ്രീടേ ആ മെയില്‍ വഴിയാണ് ഞാനിത് ദര്‍ശിച്ചത്...!!

വക്കാരിമിഷ്‌ടാ..., ഈസ്റ്റ് കോസ്റ്റ് വിജയനില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാണങ്ങനെ ഒരു പേര് സ്വീകരിച്ചത്...!! (നിനക്കായ്, എനിക്കായ്, ഓര്‍മ്മക്കായ്... അങ്ങനെ പ്രേതങ്ങള്‍ക്കായ്...)

സഹയാത്രികന്‍ said...

പാപ്പരാസി... മാഷേ..പിന്വാതിലിലൂടെ പ്രവേശനം ഇല്ല്യാ...! ടെം‌പ്ലേറ്റ് പരിപാടി ഇല്ല്യാ...ഓണ്‍ലി ഹെഡര്‍...:)

ജോസ്മോന്‍... :)

കുറുമാന്‍ said...

കണ്ടു എല്ലാം വളരെ നന്നായിരിക്കുന്നു. ഇതിനേ പറയുന്ന പേരാണോ, ക്രിയേറ്റീവ് തിങ്കിങ്ങ്, ക്രിയേറ്റീവ് ഐഡിയാസ് എന്നൊക്കെ.

ആശംസകള്‍.

sandoz said...

വാഹ്‌...യാത്രികാ വാഹ്‌...
എല്ലാം കലക്കന്‍....
ഉഗ്രന്‍ ഐഡിയാ....
നിറങ്ങള്‍ എന്ന ഹെഡറില്‍ ആ അക്ഷരങ്ങള്‍ എഴുന്നേറ്റ്‌ നില്‍ക്കുനത്‌ എനിക്കങ്ങട്‌ ബോധിച്ചു...

വാത്മീകി said...

ഇതു കൊള്ളാമല്ലൊ... ശരിക്കും മെനക്കെടുന്നുണ്ട്. ക്ഷമക്കുള്ള അവാര്‍ഡു കിട്ടാന്‍ സ്കോപ്പ് ഉണ്ട് കേട്ടോ.

സഹയാത്രികന്‍ said...

കുറുമാന്‍ ജി, സാന്‍ഡോസ് മാഷേ, വാത്മീകി മാഷേ വളരേ സന്തോഷം...നന്ദി
രണ്ടാമത്തെ സെറ്റ് റിലീസായിട്ടൂണ്ട്... സമയം കിട്ടുവാണേല്‍ നോക്കൂ.

Manu said...

തകര്‍പ്പന്‍ വര്‍ക്ക്!!!

അഭിനന്ദനങ്ങള്‍ ഭായീ..

സെക്കന്‍ഡ് സീരീസും കണ്ടു. എല്ലാം നന്നായിരിക്കുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം സഹയാത്രികാ

സഹയാത്രികന്‍ said...

മനുജി... കുതിരവട്ടാ.... നന്ദി...നന്ദി...

:)

തെന്നാലിരാമന്‍‍ said...

എന്റെ സഹന്‍ചേട്ടാ, എന്റെ തലമണ്ടക്കിട്ടൊരെണ്ണം തന്നേക്ക്‌. ഇത്രേം നാളായിട്ട്‌ ഞാനിതു കണ്ടില്ല :-(( ഇതു കലക്കിപ്പൊളിച്ചൂട്ടാ...ഈ കൂട്ടത്തില്‍ എന്റെ പേര്‌ ഒട്ടും പ്രതീക്ഷിച്ചില്ല. കണ്ടപ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നി...:-) template ഒന്നു മാറ്റേണ്ട താമസം, ഇതു ദേ ഇട്ടു...:-)

സഹയാത്രികന്‍ said...

രാമാ ... കണ്ടൂ... സന്തോഷം...
:)

ഷൈജു : : Shyju said...

നന്നായിരിക്കുന്നു ..

“ മലയാളരാജ്യം “ ത്തിന് കൂടി ഒന്ന് ചെയ്ത് കൂടേ..???????

സഹയാത്രികന്‍ said...

ഷൈജൂ ശരിയാക്കാം... :)

ഹരിയണ്ണന്‍@Harilal said...

എല്ലാം അടിപൊളിയായിരിക്കുന്നു...

അനിക്കിഷ്ടപ്പെട്ടത് ആ വാഴേടെ “പ്രേതങ്ങള്‍ക്കായ്” ആണ്.അതിന്റെ സൈഡില്‍ അവന്റെയൊരു ഫോട്ടോകൂടിവച്ചുകൊടുത്തിരുന്നെങ്കില്‍ ഒരു ഭീകരാന്തരീക്ഷം കൂടിവന്നേനെ!!(ഇപ്പോ ഇല്ലെന്നല്ല!..ഹിഹി)

അടുത്ത റൌണ്ടില്‍ നുമ്മളേം പരിഗണിക്കണേ...ഇല്ലേലാ തല്ലുകൊള്ളാന്‍ പോണത്..തമ്മനം ഷാജിയെ ഇറക്കി തല്ലിക്കും..ങാഹാ!!

ഗീതാഗീതികള്‍ said...

എല്ലാം വളരെ apt ആയിട്ടുണ്ട്.......

സഹയാത്രികന്‍ നല്ല ഭാവനയും ഭാവിയുമുള്ളയാള്‍...

കൃഷ്‌ | krish said...

ഇത് ഇപ്പഴാ കണ്ടത്. ഹെഡ്ഡറുകെളെല്ലാം കൊള്ളാം.

(ഒന്നു മെയിലൂ.. mrkrish2006 AT gmail.com)

qw_er_ty

സഹയാത്രികന്‍ said...

ഹരിയണ്ണാ, ഗീതേച്ചി, കൃഷ് ജി.... നന്ദി...

:)

ഗീതാഗീതികള്‍ said...

ഞാനൊന്നും ചോദിച്ചു വാങ്ങുന്നില്ല.... തന്നാല്‍ എടുക്കും.....

മഴത്തുള്ളി said...

എനിക്ക് ഹെഡ്ഡര്‍ കിട്ടിയില്ല. ഓക്കെ സാരമില്ല ഉള്ളതു കൊണ്ട് ഞാന്‍ തൃപ്തിപ്പെട്ടോളാം. :)

കൂടെ ഒരു അമ്പതുമടിച്ചു. ഹോ..

സഹയാത്രികന്‍ said...

ഗീതേച്ചീ... മഴത്തുള്ളിമാഷേ... ശരിയാക്കാം...
നന്ദി :)

Sul | സുല്‍ said...

എല്ലാം സൂപര്‍ മാഷെ :)

-സുല്‍

സഹയാത്രികന്‍ said...

സുല്ലേട്ടാ... ഡാങ്ക്സ്
:)

രാജന്‍ വെങ്ങര said...

എനിക്കും ഒരു തലക്കനം തരുമോ..

Rare Rose said...

മിക്കവരുടെയും തലക്കെട്ടിനു കടപ്പാട് സഹയാത്രികനു ആണെന്നു കണ്ടു വന്നുനോക്കിയതാ......അടിപൊളിയാണുട്ടോ എല്ലാ ഹെഡറും..നല്ല ഭാവന ......ആശംസകള്‍.....!!

മലയാ‍ളി said...

നല്ല വര്‍ക്ക്
നല്ല മനസ്സ്

എന്നു സ്വന്തം said...

ങീ.......ങീ...... എനിച്ചും മേനം,തലക്കെട്ട്...........

ബഷീര്‍ വെള്ളറക്കാട്‌ said...

ഇന്ന്
കിലിക്കാം പെട്ടിയുടെ പോസ്റ്റില്‍ ഇട്ട കമന്റില്‍ തൂങ്ങിയാണി ഇവിടെ എത്തിയത്‌..

അടുത്തായി പോസ്റ്റുകള്‍ ഒന്നു കാണുന്നില്ലല്ലോ ..

ഈ തലക്കെട്ട്‌ പോസ്റ്റ്‌ ഇപ്പോഴാണു കണ്ടത്‌.. നന്നായിരിക്കുന്നു..


എന്റെ തലക്കെട്ട്‌ ഒന്നു മാറ്റികെട്ടണമെന്നുണ്ട്‌.. സഹായിക്കുമോ ?

ഉണ്ടെങ്കിലും ഇല്ലെങ്കിലും : )

കുര്യച്ചന്‍ said...

എനിക്കും ഒരു തലകെട്ട് ഡിസൈന്‍ ചെയ്തുതരുമോ.....ഇതാണ് എന്റെ ബ്ലോഗ്‌
http://manovicharangal.blogspot.com