നമസ്ക്കാരം,
ഒരു പുതിയ സംരംഭം... ഞാന്‍ ഈ-മെയിലിലൂടെയും മറ്റും വായിച്ചറിഞ്ഞ ചില കൗതുകകരമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവക്കാനൊരു വേദി... ഇതിലെ ലീലാവിലാസങ്ങള്‍ നിങ്ങള്‍ ഒരു പക്ഷെ കേട്ടതായിരിക്കാം.... എന്നാലും വായിച്ചപ്പോള്‍ കൗതുകം ഉണര്‍ത്തിയവയും എന്റെ ചില അഭ്യാസങ്ങളും എന്റേതായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു... സ്നേഹപൂര്‍വ്വം,
സഹയാത്രികന്‍.
ഇതില്‍ ആദ്യത്തേത്....
'സുഹൃത്ത്' ' ഒരു സര്‍ദാര്‍ജി ഫലിതം.
ഒരു ദിവസം ബാന്ദാ സിംഗിനോട് അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞു...
"ബാന്ദാജി, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ വിഷമിക്കരുത്, ഞാന്‍ നിങ്ങളുടെ ഭാര്യയേയും നിങ്ങളുടെ ഒരു സുഹൃത്തിനേയും കാണാന്‍ പാടില്ലാത്ത ഒരു ചുറ്റുപാടില്‍ കണ്ടു... സംശയം തോന്നിയ ഞാന്‍ അവരെ പിന്തുടര്‍ന്നു... അവരിപ്പോള്‍ താങ്കളുടെ വീട്ടിലുണ്ട്... അവര്‍ നിങ്ങളുടെ ബെഡ്റൂമില്‍ കേറുന്നത് കണ്ടുകൊണ്ടാണു ഞാന്‍ വരുന്നത്... ഇപ്പോള്‍ ചെന്നാല്‍ കൈയ്യോടെ പിടികൂടാം".
ഇത് കേട്ട ബാന്ദാ ഉടനെ ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്കോടി... അല്‍പ്പ സമയത്തിനു ശേഷം ദേഷ്യത്തോടെ ഓഫീസില്‍ തിരിച്ചെത്തിയ ബാന്ദാ നേരത്തെ ഭാര്യയെപ്പറ്റി പറഞ്ഞാളുടെ അടുത്ത് ചെന്ന് അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു... പ്ടേ.....!
കാര്യമറിയാതെ അന്ധാളിച്ചു നിന്ന അയാളോട് ബാന്ദാ ദേഷ്യത്തോടെ ഇപ്രകാരം പറഞ്ഞു... ,
"നിങ്ങളെന്തനാവശ്യമാണു ഹേ ഈ പറഞ്ഞത്... എന്റെ ഭാര്യയുടെ കൂടെയുള്ളയാള്‍
എന്റെ സുഹൃത്തൊന്നുമല്ല...!"