Monday, November 12, 2007

വിവരം കെട്ടവന്‍...!

ജോലിയില്‍ തെറ്റുകള്‍ സംഭവിച്ചതിന് മാനേജര്‍ തന്റെ ജോലിക്കാരനെ ഘോരഘോരം ശാസിച്ച് കൊണ്ടിരിക്കുകയായിരുന്നു. എല്ലാം കേട്ട് കൊണ്ട് തലകുനിച്ച് ജോലിക്കാരനും.

മാനേജര്‍ : “നിങ്ങളെന്താ ഈ കാണിച്ച് വച്ചിരിക്കുന്നത്... ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലിരിക്കുമ്പോള്‍ അതിന്റേതായ ഉത്തരാവാദിത്വം കാണിക്കണം.എന്നെ പറ്റി നിങ്ങളെന്താ കരുതിയിരിക്കുന്നത്...?“

ജോലിക്കാരന്‍ ആ നില്‍പ്പ് തുടര്‍ന്നു

മാനേജര്‍ : “നിങ്ങളീ ലോകത്തെ ഏറ്റവും വിവരംകെട്ടവനെ കണ്ടിട്ടുണ്ടോ...?“

ജോലിക്കാരന്‍ ( തലകുനിച്ച് നിന്നു കൊണ്ട് തന്നെ ) : “ഇല്ല സാര്‍...“

മാനേജര്‍ : “നിങ്ങളെന്താ താഴേയ്ക്ക് നോക്കുന്നത്... ? എന്റെ നേരെ നോക്കൂ....!“


( ഇന്ന് ഈ മെയില്‍ വഴി ലഭിച്ചതില്‍ നിന്നും.)

28 comments:

സഹയാത്രികന്‍ said...

ഇപ്പൊ ലഭിച്ച ഒരു ഈ മെയിലില്‍ നിന്നും...

ഓടിവരൂ... തല്ലൂ.
:)
ഓ:ടോ: ഇതീ പോസ്റ്റ് എഴുതിയവനേയോ വായിക്കുന്നവരേയോ സംബന്ധിച്ചല്ല.
:)

മൂര്‍ത്തി said...

‘വിവരമുള്ള’ ഞാന്‍ തേങ്ങ ഉടച്ചേക്കാം...:)

ബാജി ഓടംവേലി said...

പാവം മാനേജര്‍

സുല്‍ |Sul said...

ഇപ്പോള്‍ കിട്ടിയത് ചൂടോടെ അല്ലെ :)
-സുല്‍

ഉപാസന || Upasana said...

athiloru "thump" uNTallO sahaa...
:)
upaasana

കുഞ്ഞന്‍ said...

ഇവിടേക്കൂ നോക്കൂ എന്നു പറഞ്ഞു കണ്ണാടിയാണൊ കാണിച്ചത്?

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

managers are always damagers

:)

മഴത്തുള്ളി said...

സഹയാത്രികാ, അല്ലേലും ഈ ബോസുമാര്‍ക്കൊന്നും ഒരു വിവരവുമില്ല.

ഓ.ടോ. : എന്റെ ബോസ് കേക്കണ്ട ഞാന്‍ പറഞ്ഞത് ;)

ദിലീപ് വിശ്വനാഥ് said...

കൂടെ ജോലി ചെയ്യുന്നവരെ ഇങ്ങനെ വഴക്കു പറയാമോ സഹൂ? (ഞാന്‍ ഓടി)

പ്രയാസി said...

എടേ..തല്ലു ചോദിച്ചു വാങ്ങല്ലേടാ..
പണിയാതെ ബാനറും ഉണ്ടാക്കി നടക്കണതല്ലെ..
മാനേജരു ഇതും പറയും ഇതിലപ്പറവും പറയും..
നീ വിശമിക്കാതെടെ..അറബീലല്ലെ ചീത്ത വിളിച്ചത്..സാരമാക്കണ്ട..!
കുഞ്ഞേട്ടന്‍ പറഞ്ഞപോലെ കണ്ണാടി അല്ലേടെ കാണിച്ചത്..!..:)
ഓ:ടോ: എടെ നമ്മട വാല്‍മീകിക്കു ഒരു ബ്രേക്കു ഫിറ്റു ചെയ്തു കൊടടെ..എന്തൊരു ഓട്ടമെടെ ഇതു..;)

ശ്രീലാല്‍ said...

സ്കോള്ളാം... സത്യം..

തെന്നാലിരാമന്‍‍ said...

സഹന്‍ ചേട്ടന്‍ വല്ല്യ മാനേജരൊക്കെയാണല്ലേ...കീഴ്ജീവനക്കാരെ ചീത്തവിളിക്കണ മാനേജര്‌....ഹിഹിഹി....:-)

Murali K Menon said...

മാനേജര്‍ കാര്യം പറയുമ്പോള്‍ നിലത്ത് നോക്കി നില്ക്കുകയോ, ആരടാ ഇവന്‍.. ഉടനെ മുഖത്തേക്ക് നോക്കി പറയണ്ടേ, “ഇപ്പോ കണ്ടു സാര്‍”

ഹ ഹ ഹ

ക്രിസ്‌വിന്‍ said...

:)

ശ്രീഹരി::Sreehari said...

:)

ഹരിയണ്ണന്‍@Hariyannan said...

പാവപ്പെട്ട ഒരു തൊഴിലാളിയെ ചീത്തവിളിച്ചിട്ട് അതുവന്ന് കഥയാക്കി പോസ്റ്റുകേം ചെയ്തു..കശ്മലന്‍!! :)

Sethunath UN said...

ഹ ഹ! അതു കൊള്ളാം
:)

Typist | എഴുത്തുകാരി said...

അതു നന്നായി.

Mahesh Cheruthana/മഹി said...

സഹയാത്രികാ,ഇങ്ങനെ വഴക്കു പറയാമോ
അങ്ങനെ തന്നെ വേണം ?

സഹയാത്രികന്‍ said...

കിട്ടിയ അതേ ചൂടോടെ പോസ്റ്റിയത് വന്ന് വായിച്ചവര്‍ക്കും തല്ലിയവര്‍ക്കും തല്ലാത്തവര്‍ക്കും എല്ലാവര്‍ക്കും നന്ദി
:)

Unknown said...

:)...മനസ്സിലായി

IVY said...

വഴികാട്ടി കൂടിയാകുന്ന സഹയാത്രികാ, തലക്കെട്ട് ഒരു ദൃശ്യവിരുന്നാക്കുന്ന സൂത്രം  ഗംഭീരം!. നന്മകള്‍ നേരുന്നു.

ഹരിശ്രീ said...

സഹയാത്രികാ,

എത്താന്‍ അല്പം വൈകി,

കൊള്ളാം...

ഭൂമിപുത്രി said...

രസമുള്ള കൊച്ചു കഥകള്‍ ഇനിയും വരട്ടെ

ഗീത said...

മാനേജര്‍ അതു പറഞ്ഞശേഷം ജോലിക്കാരന്‍ അയാളുടെ നേരെ നോക്കി “ഇപ്പോള്‍ കണ്ടൂ സാര്‍” എന്നു പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക സഹ്?

മയില്‍പ്പീലി said...

ഹഹഹ

പാവം

സഹയാത്രികന്‍ said...

നന്ദി എല്ലാവര്‍ക്കും

മന്‍സുര്‍ said...

സഹാ....

എന്തായിത്‌....ഇങ്ങിനെയൊരു ഈമെയില്‍ കാര്യമറിഞ്ഞില്ലല്ലോ...എന്തായാലും അവസാനം ഞാനെത്തി....
സഹാ....ഇപ്പോ അവിടെ ഒരു മെയില്‍ കിട്ടിയോ....തുറക്കണ്ട ട്ടോ...നിറയെ അടിയാ......

നന്‍മകള്‍ നേരുന്നു