Friday, September 28, 2007

ഒരു നറു പുഷ്പമായ്...

ഒരു പരീക്ഷണം കൂടി.


"ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം....

ഒരു മഞ്ചുഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന നിനവുകളാരെയോര്‍ത്താവാം.... "

'മേഘമല്‍ഹാര്‍' എന്ന ചിത്രത്തിലെ ദാസേട്ടനും, ചിത്രയും തനിയെ തനിയെ ആലപിച്ച ഈ ഗാനം മിക്സ് ചെയ്ത് ഒരു ഡ്യൂയറ്റാക്കി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു... പ്രണയത്തെ പ്രണയിക്കുന്ന എല്ലാവര്‍ക്കുമായ്....

ഗാനരചന ഓ.എന്‍.വി. സാറും, സംഗീത സംവിധാനം രമേഷ് നാരായണും നിര്‍വഹിച്ചിരിക്കുന്നു. ആലാപനം യേശുദാസും ചിത്രയും ചേര്‍ന്ന്...

കൂട്ടിയിണക്കിയത് സഹയാത്രികന്‍.

കേട്ട് അഭിപ്രായമറിയിക്കുമല്ലോ...

ഈ ഗാനം പോസ്റ്റ് ചെയ്യാന്‍ ഇടയാക്കിയ ' ഇനിയുമുറങ്ങാത്ത മേഘമല്‍ഹാര്‍ ' എന്ന ദൃശ്യന്‍ മാഷുടെ പോസ്റ്റിനു പ്രത്യേകം നന്ദി പറയുന്നു


12 comments:

സഹയാത്രികന്‍ said...

ഒരു പരീക്ഷണമാണു... എന്താവുമോ എന്തോ...?
:)

മയൂര said...

എനിക്ക് ഇഷ്ടമായി, ഈ പരീക്ഷണം...:)

ശ്രീ said...

ഹായ്...
കൊള്ളാമല്ലോ സഹയാത്രികാ, നന്നായിരിക്കുന്നു...
ഇഷ്ടപ്പെട്ടു... തുടരാം കേട്ടോ...
അഭിനന്ദനങ്ങള്‍‌!
:)

ആഷ | Asha said...

പരീക്ഷണം സക്സസ്!
:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
ശ്രമങ്ങള്‍ തുടരുക

Typist | എഴുത്തുകാരി said...

പരീക്ഷണം മോശമായിട്ടില്ല. ധൈര്യമായിട്ടു തുടരാം.

സഹയാത്രികന്‍ said...

മയൂരാ... പരീക്ഷണം ഇഷ്ടമായിന്നറിഞ്ഞതില്‍ സന്തോഷം :)

ശ്രീ നന്ദി :)

ആഷാ ജി... ഡാങ്ക്സ് :)

ബാജിമാഷേ നന്ദി :)

എഴുത്തുകാരി നന്ദി... :)

തുടരണോ....?

Sethunath UN said...

സ‌ഹയാത്രികാ,
സൂപ്പ‌ര്‍!
ന‌ല്ല പ്രൊഫഷ‌ണല്‍ ആയിട്ട് ചെയ്തിരിയ്ക്കുന്നു. ഈ ഫീല്‍ഡില്‍ ആണോ ജ്വാലി?
ന‌ന്നായി. തുട‌രൂ...

Sherlock said...

സഹയാത്രികാ..പരീക്ഷണം സുപ്പര്‍..തുടരണം..
പിന്നെ ഇതിന്റെ സാങ്കേതികവശം കൂടി വിവരിച്ചാല്‍ നന്നായിരുന്നു...

സഹയാത്രികന്‍ said...

നിഷക്കളങ്കന്‍ മാഷേ.... സന്തോഷം... ഇഷ്ടമായിന്നറിഞ്ഞതില്‍ വളരെ സന്തോഷം.... നന്ദി
ജ്വാലി ഈ ഫീല്‍ഡിലല്ല... പാട്ടുകളോട് ഇത്തിരി കമ്പം കൂടുതലാണു...അതോണ്ട് തന്നെ ഈ വക പരീക്ഷണങ്ങള്‍ക്ക് ഇത്തിരി ആവേശം കൂടും... പിന്നെ വീഡിയോ എഡിറ്റിംങ്ങ് പഠിച്ചതിന്റെ ഒരു ഗുണവും ഉണ്ട്...
:)

ജിഹേഷ് ജി നന്ദി...

സാങ്കേതികമായിട്ട് പ്രത്യേക വശമൊന്നുമില്ല മാഷേ... ഒരു കമ്പ്യൂട്ടറും, ഒരു ഓഡിയോ എഡിറ്റിംങ്ങ് സോഫ്ട്വെയറും, ഇത്തിരി സമയവും, നല്ല ക്ഷമയും ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാം...രണ്ട് ട്രാക്കും മിക്സ് ചെയ്യുമ്പോള്‍ ഗ്യാപ്പ് വരാതെ ശ്രദ്ധിക്കണമെന്നു മാത്രം...
ഞാന്‍ ഉപയോഗിച്ചത് 'സൊണീക്ക് സൗണ്ട് ഫോര്‍ജ്
' എന്ന സോഫ്ട്വെയര്‍ ആണു
:)

Display name said...

പ്രിയപ്പെട്ട സഹയാത്രികന്‍..
വളരെ നന്നായിരിക്കുന്നു.
ഇനിയും പുതിയ പുതിയ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

എല്ലാ നന്മകളും............

സഹയാത്രികന്‍ said...

ഷൈജു ഭായ്...നന്ദി

:)